Monday, July 28, 2008

ലോട്രി

ന്യങ്കട് തൊടങ്ങ്വന്നെ ന്നാ നിരീച്ചേര്‍ക്കണേ.
ന്താ വിരോധം ണ്ടോ
ണ്ടായീട്ട് കാര്യല്യേനും.
ഒരൂട്ടംപ്രാന്ത്വോള്കേക്കുമ്പ മിണ്ടാണ്ടിരിയ്ക്കാന്‍ ‍തൊന്ന്ണില്ല്യാന്ന്
കൂട്ടിക്കൊള്വ.
പ്പെന്താണ്ടായ്യേന്ന് വച്ചാ ന്നലെ ഉച്ചയ്ക്ക് മയങ്ങണേന്‍‌റ്റ എടേന്ന് കുട്ടന്‍
‍എണീപ്പിച്ചു പറയ്യാ
"അച്ഛാ നിയ്ക്ക് ലൊട്ര്യടിച്ചു"
"ന്ത് ലൊട്ര്യൊ ?"
"ദ്ന് നീ എവ്ഡ് ന്നാ ലൊട്രിഡ് ത്തേ ?"
"എഡ്ത്തതല്ലാ"
"പിന്നേ ? " ന്ന് ഞാന്‍
"അത് കമ്പ്യൂട്ടറ്ലാ"
"കമ്പ്യൂട്ടര്‍ലോ? "
"അതേന്നേ. നൊക്കൂ"
ഞാന്‍ ണീട്ടു നൊക്യേപ്പോ ശര്യാഅവന് ഒര് മെയില് വന്ന് കെഡക്കുണൂ
ലൊട്ര്യഡിച്ചൂന്ന് പറഞ്ഞ്.
ദ് ന്താ പുകില് "എഡ്ക്കാത്ത ലോട്രിയ്ക്ക് സമ്മനോ "
കുട്ടന്‍ മെയില് തൊറന്ന് വച്ചട്ട്ണ്ട്ഇംഗ്ലണ്ടീന്ന് വന്നതാ സങ്ങതി
യാഹൂന്നാത്രേ. കൊറേ ആള്ക്കാര്ഡെ മെയില് എഡ്ത്ത്
കറക്കിക്കുത്തീതാത്രേ ഇവന് ഭാഗ്യംണ്ടത്രേ കൊറച്ച് വിശേഷോം വേണത്രേ
പേരും നാളും പക്കോം രാശീം കുന്ത്രാണോം ക്ക്യയി കൊറേ വേണേനും
അയച്ചു കൊഡ്ത്തൂച്ചാല്‍ പൗണ്ട് എഴുന്നൂറ്റന്‍പതു ആയിരാത്രേ കിട്ട്വാ
എന്താ കഥാ. യാഹൂന് ഇത്ര്യൊക്കെ പറ്റ്വോ? ആവോ സംശം തീരാന്‍
നല്ലൊണം ഒന്നൂടെ വായ്ച്ചു എനിയ്ക്കും അവര്‍ക്കും തെറ്റീട്ടില്ല പിന്ന്യോ
അതാ നി തൊന്നണ്ടെ ഭഗോതീ വേണ്ടത് തൊന്നിക്കണേ
' അച്ഛാ എന്താ വേണ്ടേ'
അവനും ന്താ വേണ്ടേന്ന്നിശ്ചല്ല്യ . ഒരൂട്ടം അന്ധാളിപ്പ്.
"അമ്മേ നിയ്ക്ക്‌ ലോട്രി കിട്ടേന്ന്"
കൂട്ടന്‍ അമ്മേ മുമ്പില് കൊണ്ട്വന്ന് കാട്ടിക്കൊടുത്തു.
"എത്ര്യാഡാ കിട്ടണേ"
"നോക്കൂ"
"എത്രെ"
"ങ്ങേ "
"ഏഴു ലക്ഷോ?"
" അല്ല ഏഴര ലക്ഷാ "
"രൂപയല്ലമ്മേ പവുണ്ട് "
"പൗണ്ടോ"
അമ്മേടെ മൊത്ത് പതിനായിരത്തെട്ട് ആദിത്ത്യന്മാര്ടേ ശോഭ
"അപ്പെത്ര രൂപ്യായീഡാ. കൂട്ട്യോക്ക് "
അമ്മ കാപ്പി കൊണ്ട്വന്ന കാര്യോം അദ് കൊടുക്കണോന്നും മറന്ന്
കുട്ടനന്നേ മിഴ്ച്ച് നോക്കീന്നു
"പിന്നേ കൂട്ട്വല്ലേ. കിട്ട്വോന്നന്നേ അറീല്ല്യ "
മൗസിമ്മേ തിരുപ്പിടിച്ചിര്ന്നു കുട്ടന്‍ സ്വതേള്ള നിര്‍‌വികാരതേലിക്ക് പോയി
'ദെന്താ മിണ്ടാണ്ടിരിയ്ക്കണേ"
ദ് എന്നോടാന്ന് തോന്നീപ്പൊ നീട്ട്വന്ന് മൂളീ
"പക്‌തി നിയ്‌ക്ക് വേണം"
"ന്തിനാ" ന്ന് ഞാനും
"കോറേ പാവങ്ങളേ സഹായിക്കണം."
അത് ചെയ്യണം ഇത് ചെയ്യണം അയാള്ക്ക് കൊറേ ഇയാള്ക്ക് കൊറേ
അതിന് കൊറേ ഇതിന് കൊറേ........
"തൊടങ്ങി തനിക്ക്...... കിട്ടട്രോ ന്നട്ടവാം" ന്ന് ഞാന്‍
"കാപ്പി ചൂടാറീതാച്ചാ താഡോ. സ്വപ്നൊക്കേ ഞീങ്കാണാം "
കാപ്യുടിക്കുമ്പഴും മെയിലില് നോക്കിരുന്നു. ന്നല്‍ത്തെ പേപ്പര്‍ലെ കാര്യാ
ഓര്‍മ്മേല് വന്നേ.
ഭൂലോകവലേല് ശ്ശി ആള്‍ക്കാര്ടെ പേര്‍ക്ക് ങ്ങനേ മെയിലോള് വര്ണണ്ടത്രെ.
മ്മടെ സിന്താബാ പറേണോര്ടെ ഭാഷേല് മാഫിയോളാത്രേ.
ദ്ന്ന്യാവര്ടെ പണീ. നാട്ടാര്ക്കൊക്കെ കള്ളമെയില് വിട്ട് കളിക്ക്യ.
ലോട്ട്ര്യടിച്ചൂ കോട്യുറിപ്പ്യ, ല്ലങ്കില് നിക്കറീണാള്‍ടേ ത്ര കാശ് ന്നാള്‍ടേല്ണ്ട്.
അയാളാച്ചാ സിദ്ധീം കൂടി. കാശെന്താ വേണ്ടേന്നറീല്ല്യ . വെറ്തേ സര്‍ക്കാര്
കൊണ്ട് പൂവ്ത്രേ ന്നാ നിങ്ങള്ക്ക് ഉപകാരാവ്ച്ചാ കൊറച്ചങ്കട് തരാം
ല്ലങ്കില് തരീക്കാം.
ദ് മേടിച്ച്യര്ണേങ്കില് ത്തിരി കാശ്യലവ് വരൂന്നും കാണുംന്ന് .
വേണച്ചാല്‍ അതിന്ള്ളകാശും നിക്ദീം നൂലാമാലേം ഒക്കക്കൂടി ഒര് ഒക്
തൊകയ്ക്ക്ള്ള ചെക്കൊ കാശോ എന്താന്ന്വച്ചാ അയച്ച് കൊട്ക്കണന്നും
ണ്ടാവ്ത്രേ. സമ്മതാച്ചാല്‍ നമ്മടെ പാസ്സ്ബുക്ക് നംബറോ പിന്നെന്തൊ
ഒരൂട്ടോക്കെ കൊട്‌ത്താല്‍ കാശയക്കാന്നോ ആരോടും പറേണ്ടാന്നോക്കെ
കാണൂംന്നൂം പറയൂത്രെ. ഒക്കെ ഒരൂട്ടം തട്ടിപ്പാന്നാ പേപ്പറിള്ളേന്ന് തോന്നുണൂ
ഒന്നു നോക്കിക്കളയാം ഉള്ളതാച്ചാല്‍ ശപ്പന്മാരോട് രണ്ട് പറഞ്ഞട്ടേള്ളൂ
കാര്യം. അങ്ങനെ പറ്റ്വൊ? ആള്വോളെ ങ്ങ നേ പറ്റിക്ക്യേ? ന്താ
ബാക്കീള്ളോര്‍ക്ക് ബുദ്ധീല്ല്യാന്ന് വിചാരിച്ച്വാവോ?
"ഡാ മിന്യാന്നത്തെ പേപ്പറ് കൊണ്ട്വ"
എന്തു പറഞ്ഞാലും പിന്നേ പിന്നേന്നു പറേണ കുട്ടന്‍ കടലാസ്സെടുക്കാന്‍ ‍
ഓടി. അവന് വേണ്ടാന്ന് തോന്നണ കാര്യാണെങ്കില് എവട്യാ ചുട്ടേ എവട്യാ
മൊളച്ചേന്ന് ചോദിച്ച് സമേം കളേം പ്പൊ ദല്ലാണ്ടായ്യേ ശൂലം വിട്ട പൊല്യാ
പോയ്യേ
കടല്ലാസ്സിലെ പേജ് ശെരിക്ക് വായിക്കാന്‍ പറ്റണ പോല്യാക്കീട്ടാ കൊണ്ടന്നേ.
"ദൊ ക്കെ പേപ്രലൂണ്ടോ" അമ്മ സ്വപ്നലൊകത്തിന്ന് എന്റ്റ് കുട്ടന് കൂട്ടിരിന്നു
"ഈ ഭൂലോകവലക്കാര്ടെ കുസ്രുത്യോള് കൊറച്ച് ണ്ടാര്ന്നു ന്നാളേയ്
അതൊന്ന് നോക്കട്ടേ"
"നോക്കീട്ടെന്താ കാര്യം കാശ് കിട്ടാള്ള വഴി എന്തേങ്കിലൂണ്ടോന്നു നോക്കാണ്ട്
വേരോരോന്ന് നോക്കണോണ്ടെന്താ വിശേഷം"
ന്നാള് അയാളും വായിച്ചതാതൊക്കേ. ന്നാലും കുതിരെടെ പൊറത്തല്ലെ
മനസ്സ് പായ്യാ.
കിട്ട്യാ കിട്ടി ന്നായീന്നാ തോന്നണേ മൊഖത്ത് നോക്ക്യാ.
കടല്ലാസ്സില്ല് വിസ്തരിച്ച്ണ്ട് കാര്യോം ഗൗരവോം ഒക്ക്യായീട്ട്.
ശെര്യെന്ന്യാ. തോന്ന്യാസക്കാര്യന്ന്യാന്ന് തീര്‍ച്ച.
ഹൗ പേപ്പറ്ള്ളോണ്ട്ള്ള ഗുണേയ്.
ദ് ല്ല്യാര്‍ന്നൂച്ചാലോ. നമ്മള് ഓരോന്ന് എഴ്തി അയക്ക്യേഞ്ചീയ്യും
ഏഭ്യാസുരന്മാര് നമ്മളേ പറ്റിക്ക്യേഞ്ചീയും. ഒക്ക തേവര്ടേ തൊണ.
ഈ ശപ്പന്മാരെ പിടിക്കനിവടെ ആരൂല്ല്യാവോ. നമ്മളേപ്പോലേള്ള ശുദ്ധന്മാരേ
മാത്രേ കണ്ടുള്ളൂ ഇവിറ്റോള്‍ക്ക് പറ്റിക്കാന്‍ . മൂശേട്ടോള്. വലേം
കൊണ്ടെറങ്ങീട്ട്ന്ന് ആള്വോളെ പിടിക്കാന്‍. ഓരോന്ന് പറഞ്ഞും മയക്കീം
കാശ് മേടിക്കും. അല്ലങ്കിലോ നമ്മടെ ബെങ്കിലെ നമ്പറും പിന്നെ ന്താ പറയ്യാ
ഈട്ട്യൊമ്മോന്നൊ ഏട്ട്യേമ്മോന്നോ അതുമ്മലത്തേ എന്തൊക്ക്യോ നമ്പരോ
പിന്നെന്താ ഒര് കാര്‍ഡിന്മലെത്തേ കാര്യം പറഞ്ഞൂലോ അതിലെ
എന്തൊക്ക്യൊക്കേ ശ്ശ്യൊരൂട്ടോക്കേ മേടിച്ച് മ്മടെ കാശ് തട്ടീടുക്ക്വേം ചെയ്യും .
നമ്മക്ക് ദേ നെറ്റീല് ദാ ദുപോരു ഗോപീം ഇട്ട് ഇരുത്ത്വേം ചെയ്യും .
നമ്മടെ മലയാള്യോളല്ലേ ആദ്യായീട്ട് ലോട്രി നടത്ത്യേ.
അതോണ്ടെന്താന്ന്വച്ചാല്‍ എല്ലാര്‍ക്കും നമ്മളോരോന്ന് പറഞ്ഞുങ്കാട്ടീം
കൊടുക്കും. പിന്ന്യോ അവറ്റൊള് കേറി ഭരിക്കാനും വരും .
അതന്ന്യാ സത്യോം. അതോണ്ട് മ്മളാരും ആര്‍ക്കും ഒന്ന്വങ്കട്
പറഞ്ഞ്വൊടുക്ക്വേം വേണ്ടാ നമ്മളേ ആരും പറ്റിക്കാന്‍ വരത്ത്വേം വേണ്ട.

1 comment:

Unknown said...

Nannayittundu. Oru samshayamenthanennu vechhal namboodirimarku mathrame manassilavukayullu ennathanu