കുട്ടമ്പൂരി ആശൂത്രീലാന്നാരോ ഫൊണീക്കൂടെ അറീച്ചു ന്നലെ.
കുട്ട്യോള്ടെ കൂടെ ബയ്ക്കിമ്മെ പൂവുമ്പോ കുഴീല് വീണൂത്രേ.
കൊച്ചീലെ ആശൂത്രീലാ. സാരായീട്ടൊന്നൂല്ല്യാന്നാപറഞ്ഞേ.
നടൂന്ന് ഒടിവൊറ്റെണ്ടന്നൊ ഡാക്ടറ് പറഞ്ഞത്ന്ന് കുട്ട്യോള് പറേണ കേട്ടു.
ഈശ്വരാധീന്നേ പറേണ്ടൂ. ഇതിലും വലുത് വരാണ്ടിര്ന്നത് ഭാഗ്യന്ന്യാ.
അയാള്ടെ പെറന്നാളിന്ന് ന്നാള് കണ്ടേപ്പഴും പറഞ്ഞതാ ശനി പന്ത്രണ്ടിലാ
ഒര് നിശ്ചോല്ല്യ, ശരീരത്തിനും മനസ്സിനും ഒര് പന്ത്യല്ല്യായാന്ന്.
കര്ക്കടല്ലെ ഗണൊത്യോമോം ഭഗോസേവേം മൊടക്കണ്ട പറ്റ്യാച്ചാ
ശാസ്താവിനേം സേവിക്ക്യാന്ന് ഞാനും പറെണ്ടായീ. ഇതേവരെ അത്
മൊടക്കാണ്ട് നടക്കണാളാ. പറഞ്ഞട്ടെന്താ കാര്യം. വരണ്ടത് വഴീത്തങ്ങ്വോ.
കഷ്ടന്നല്ലാണ്ട് എന്താ പറയ്യാ.
കൊച്ചീലെ വഴ്യൊക്കെ കേമാന്നാ കേട്ടേര്ക്കണേ.
ഭരിക്കണോരും ഭരിപ്പിക്കണോരും പണിക്കാരും പണീ എടുപ്പിക്കണോരും
നോക്കുകാരും കൂലിക്കാരും പിന്നെ ഇല്ല്യാത്തോരും ഇള്ളോരും എല്ലാരും
കൂട്ടിക്കൊഴച്ച് ഈ ഗത്യാക്കീല്ല്യേ നമ്മടെ വഴ്യൊക്കെ.
കുട്ടമ്പൂര്യല്ല സാക്ഷാല്‍ ദേവേന്ദ്രന്നേ വന്നാലും രക്ഷേല്ല്യ.
കണ്ടില്ല്യേ മോളില്ത്തേ പടത്തിലെ പൂരം................