Tuesday, August 5, 2008

കൊന്നാല്‍ പാപം തിന്നാല്‍ തീരും

കൊന്നാല്‍ പാപം തിന്നാല്‍ തീരും ന്നാ പ്രമാണം
പ്പൊ പ്രമാണൊക്കെ നോക്കീട്ടാരാ കഴ്യേണേ
അല്ലാണ്ടന്നെ കഴിഞ്ഞൂടാനൊക്കെ വല്യെ വെഷമാ
ന്നാളത്തെ പേപ്പറ്ല് മ്മടെ പണിക്കാരൊപ്പിച്ച ഒര് തമാശ വായ്ക്കേണ്ടായീ
ന്താച്ചാ മ്മട്യെക്ക തൊഴ്ല് മന്ത്രീണ്ടലോ,ആളൊര് രസ്യേന്ത്ന്ന്യാ,പണിക്കാര്ടേം
പാവങ്ങള്ടേം പിന്നെ ആര്ട്യേച്ചാ അവര്ട്യേക്കേ വോട്ടും മേടിച്ചട്ട്
അവര്ട്യെക്കേ മെക്കട്ട് കേര്‍ണ പണികാട്ടീന്ന്.
പാവപ്പെട്ടോരും അദ്ധ്വാനിക്കണോരും പോരാണ്ട് നാട്ടില്‍ സത്ത്യോം
സമത്ത്വോം സ്വാതന്ത്ര്യോം ഏകത്ത്വോം ബഹുത്ത്വോം പിന്നെ
അറിയാമ്പാടണതും പാടത്തതും ന്നില്ല എല്ലാതരത്തിലൂള്ള കേമത്തരങ്ങളും
ചെയ്യ്യേം ചെയ്യിപ്പിക്കേം ചെയ്യ്യണ ഒര് കൂട്ടരില്ലേ, തലേക്കെട്ടും മുറിബീഡീം
വച്ചവരോര്ടെ സൗകര്യം മാത്രം നോക്കി ഒടമസ്തന്‍ പറേണ കേക്കാണ്ട്
ജോലി ചെയ്യേം മറ്റുള്ളോര്ടെ ജോലിക്കുങ്കൂടി നോക്കിന്ന് കൂലി വാങ്ങേം
ചെയ്യണോര് ,അവര്ടേ കൂലീലെന്തോ കൊറവ് ചെയ്യ്യേ ഇന്നന്ന ജോലിക്ക്
ത്ത്രശ്ശ കൂലി മതീന്നോ അതില് കൂട്തല് വാങ്ങ്യാ നടോടിടുക്കുന്ന്വറ്റെ
പറ്ഞ്ഞൂന്ന്.
പോരേ പൂരം. മുറ്മുര്‍പ്പായി തൊടങ്ങി തെറിവിള്യായി ഒച്ച്യായി
ബഹളായി ജാഥ്യായി പിരിവായി സമരായി കോലം കത്തിക്കലായി ...
ന്യെന്താ ചെയ്യണ്ടേന്നറിയാണ്ടെ കൊഴങ്ങീ മന്ത്ര്യോളും ഭരണോം .
പേപ്പറും റേഡിയോം ടീവീം കണ്ടും കേട്ടും ബാക്കി നാട്ടില്ള്ളോരും
പൊറത്തുള്ളോരും ഒക്ക്യങ്ങട് ചിറിക്കാന്‍ തൊടങ്ങി.
ഞങ്ങടെ കഞ്ഞീല് പാറ്റേട്ടൂന്നായി പിന്നത്തെ പറച്ചില്
ബാക്കി കേട്ടാലാ രസം.
ഒരോര്ത്തര് ഓട്ടായീന്ന്. ന്തിനാന്നറിയ്യ്യോ ?
കൊറേ പറ്റേപ്പിടിക്കാന്‍. അവറ്റോളെ പിടിച്ച് മന്ത്രിക്ക് കൊട്ക്കാന്നാ.
ഞങ്ങടെ കഞ്ഞീല് പാറ്റേട്ട മന്ത്രീടെ കഞ്ഞീലും കെടക്കട്ടേ കൊറേ പാറ്റ.
പാവം പാറ്റോള്. നമ്മട നാട്ടിലവറ്റക്ക് കൊറച്ച് സ്വാതന്ത്ര്യണ്ടാര്‍ന്നു.
പ്പൊ ലോകമാമാങ്കക്കള്യോള് നടക്കണ നാടില്ല്യേ ,
അവ്ടെന്താ പൂരന്നെല്ലാര്ക്കും നിശ്ശണ്ടലോ.
മ്മെളെല്ലരും അവടക്കല്ലെ നോക്കി നിക്കാറ്.
എന്തോ ഒന്ന് തോക്കിമ്മേക്കൂട്യോ കൊഴലുമ്മേക്കൂട്യോക്കെ വരുന്ന് പറഞ്ഞ്.
അവര് അവര്ടേന്നും നമ്മള് നമ്മള്ടേന്നും പറേണ ഒര് സാധനില്ല്യേ.
അത്, നമ്മടാള്ക്കാര്ക്ക് പറ്റീതാണാവോ.
അത് പറ്റുംച്ചാ അവര് കാട്ടണതും കാണണതും തിന്നണതും ഒക്കെ നമുക്കും
പറ്റാണ്ട് പറ്റ്വോ
ഞ്ഞി പറ്റണന്ന്വച്ചാലോ മ്മള് മ്മടെ നേതാക്കള് പറേണ കേക്കണാദ്യം.
അവരല്ലെ ആദ്യം കാട്ടിത്തരണ്ടേ ഓരോന്ന്.
മധുരമനോജ്ഞ മാമാങ്കദേശത്ത്,
കഞ്ഞീലന്നല്ലാ ചോറിലും കൂട്ടാനിലും മോരിലും പോരാണ്ട് എല്ലാത്തിലും
പാറ്റ്യല്ല എലീം പൂച്ചേം പാമ്പും പുഴൂം പോലത്തെ സകല ജീവ്യോളേം
വേവിച്ചും വര്‍ത്തും മൊരിച്ച്വക്കെ വച്ചേടക്കണ കണ്ടില്ല്യ.
അതന്ന്യാ മുമ്പെ പറഞ്ഞേ കൊന്നാ പാപം തിന്നാ തീരുന്ന്.
പ്പെന്താണ്ടായ്യ്യേ പ്രമാണം അവര്ട്യായീ .
മ്മക്കൊക്ക്യവരേ നൊക്കി നിക്കണൊന്നയീ.
നി വരാള്ളത് കൊഴലുമ്മേക്കട്യല്ലാ വായേക്കട്യാന്ന് മന്ത്രിക്കും തൊന്നിണ്ടാവും.
ഹൗ
ന്നാലും മന്ത്ര്യൊര് രസികന്തന്ന്യാ .സമ്മതിച്ചൂ.
മന്ത്രീടെ മന്ത്രീ ദേവേന്ദ്രനെ വെണങ്ങേ പൊരിച്ചു കൊടക്കും മന്ത്രിക്ക് .
മ്മളോടാ കളീന്ന് തലേക്കെട്ട്വാരും.
ആദ്യം അവരോര്ടെ നാട്ടിലെ നിയമോം പ്രമാണോം പറയ്യ്യേം പഠിപ്പിക്ക്യേം
ചെയ്യാണ്ട് വല്ലോര്ടേം പഠിപ്പിക്കാന്‍ പോയ്യ്യാല് ഇങ്ങനേരിക്കും.